ഹരിപ്പാട്: ഡി.വൈ.എഫ്.ഐ തൃപ്പക്കുടം വാർഡ് കമ്മിറ്റിയുടെ കൊവിഡ് സഹായ കേന്ദ്രം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എം.എം. അനസ് അലി ഉദ്ഘാടനം ചെയ്തു. നഗരസഭ നാലാം വാർഡ് കൗൺസിലർ ബിജു മോഹന്റെ നേതൃത്വത്തിലാണ് തൃപ്പാക്കുടം വാർഡ് കമ്മിറ്റിയുടെ കൊവിഡ് സഹായകേന്ദ്രം പ്രവർത്തിക്കുന്നത്. മേഖല സെക്രട്ടറിയും കൗൺസിലറുമായ അഡ്വ. ആർ.രാജേഷ്, എസ്.എഫ്.ഐ ലോക്കൽ സെക്രട്ടറി മേഘനാഥ്, വിഷ്ണു വിജയകുമാർ, മോനിഷ് മോഹൻ, ഷാൻ പാലസ്, അഖിലേഷ് എന്നിവർ പങ്കെടുത്തു.