ഹരിപ്പാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എം.എൽ.എ ഫണ്ടിൽ നിന്ന് 525 പൾസ് ഓക്സീമീറ്ററും 1000 പി.പി.ഇ കിറ്റും വാങ്ങി പഞ്ചായത്ത്, മുനിസിപ്പൽ അധികൃതർക്ക് നൽകാൻ കളക്ടർക്ക് നിർദ്ദേശം നൽകിയതായി രമേശ് ചെന്നിത്തല അറിയിച്ചു. മാനദണ്ഡങ്ങൾ പാലിച്ച് എത്രയും വേഗം സാമഗ്രികൾ വിതരണം ചെയ്യണമെന്നും ചെന്നിത്തല നിർദ്ദേശിച്ചു.