ഹരിപ്പാട്: നഗരസഭയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹരിപ്പാട് ടൗൺ ശുചീകരണവും അണുനശീകരണവും തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയവരുടെ തിരക്ക് ടൗണിൽ അനുഭവപ്പെട്ടതിനാലാണ് ലോക്ക്ഡൗൺ തുടങ്ങിയ ദിവസം അതിരാവിലെ തന്നെ ശുചീകരണം നടത്തിയതെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീവിവേക് പറഞ്ഞു. ലോക്ക് ഡൗണിന്റെ മുമ്പുള്ള ദിവസം തിരക്ക് അനുഭവപ്പെട്ട വിവിധ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തതായും അദ്ദേഹം പറഞ്ഞു.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സജീവമാണ്. ചെയർമാൻ വൈസ് ചെയർമാൻ ശ്രീജകുമാരി, കൗൺസിലർമാരായ കെ.കെ. രാമകൃഷ്ണൻ, ഈപ്പൻ ജോൺ, മിനി സാറാമ്മ,സുരേഷ് വെട്ടുവേനി, നഗരസഭ ആരോഗ്യവിഭാഗം മേധാവി ബിനോയ്, ജെ.എച്ച്.ഐ മനോജ് എന്നിവർ നേതൃത്വം നൽകി. ഹരിപ്പാട് ക്ഷേത്രം മുതൽ കെ.എസ്.ആർ.ടി.സി വരെയാണ് ആദ്യഘട്ടത്തിൽ ശുചീകരണം നടത്തിയത്.