ചേർത്തല: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽ ജനകീയ ഭക്ഷണശാലയ്ക്കുവേണ്ടി കണ്ടമംഗലം ആരാധനാ ഓഡിറ്റോറിയം വിട്ടുകൊടുത്ത് കണ്ടമംഗലം ക്ഷേത്രം ഭരണസമിതി മാതൃകയായി. ക്ഷേത്ര സമിതി സെക്രട്ടറി പി.പി. നാരായണൻ ഓഡിറ്റോറിയത്തിന്റെ താക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറയ്ക്ക് കൈമാറി. ക്ഷേത്ര സമിതി പ്രസിഡന്റ് പി.ഡി.ഗഗാറിൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനിൽകുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ. സത്യാനന്ദൻ, ക്ഷേത്രം വൈസ് പ്രസിഡന്റ് എൻ.എൻ.സജി, വിവേക് വി.പൊന്നപ്പൻ, ബൻസി ജോസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ബാബു എന്നിവർ സംസാരിച്ചു. കടക്കരപ്പള്ളിയിൽ 200 ലധികം പേരാണ് കൊവിഡ് ബാധിതരായത്. ഇരട്ടിയോളം പേർ നിരീക്ഷണത്തിലും കഴിയുന്നുണ്ട്.