ചേർത്തല: ലോക റെഡ്‌ക്രോസ് ദിനാചരണത്തിന്റെ ഭാഗമായി ചേർത്തല റെഡ്‌ക്രോസ് സൊസൈ​റ്റിയുടെ ആഭിമുഖ്യത്തിൽ ഓഫീസിനു മുന്നിൽ ജില്ലാ വൈസ് ചെയർമാൻ ഐസക് മാടവന പതാക ഉയർത്തി. സൊസൈ​റ്റി ചെയർമാൻ അഡ്വ.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.വിനോദ് കുമാർ, ട്രഷറർ തൈക്കൽ സത്താർ, സുരേഷ് മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.