മാവേലിക്കര: പെട്രോൾ ഡീസൽ വിലവർദ്ധന തോന്നിയതുപോലെ നിർണയിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടി ഉടൻ തിരുത്തണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച് ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ ഇന്ധന വിലവർദ്ധനവിലൂടെ കേന്ദ്ര സർക്കാർ ക്രൂരതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.