ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടെലി മെഡിസിൻ സംവിധാനത്തിന് തുടക്കമായി. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവർക്കും ക്വാറൻറ്റൈനിൽ കഴിയുന്നവർക്കും ചികിത്സ ഉറപ്പു വരുത്തുന്നതിനായി അലോപ്പതി, ഹോമിയോ, ആയുർവേദം എന്നീ വിഭാഗങ്ങൾ ചേർന്നു കൊണ്ടുള്ള ടെലിമെഡിസിൻ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. ഉദ്ഘാടനം പ്രസിഡൻറ്റ് പി.ജി. സൈറസ് നിർവ്വഹിച്ചു. അലോപ്പതി: ഡോ. പൂർണിമ - 9447975632, ഡോ: ബിന്ദു പ്രിയ - 9744013728, ഡോ.ലക്ഷ്മി - 9744802313, ഡോ.ബാബു - 9446307976. ആയുർവേദം: ഡോ. ബേനസീർ - 9447212101, ഡോ.സുനി - 9446185165, ഡോ.മനോജ് - 9496 156599, ഡോ.സോമനാഥൻ - 9446195134. ഹോമിയോ: ഡോ.സിത്താര - 9400031942, ഡോ.ചന്ദ്രമതി - 94961250 41, ഡോ.സുകുമാരൻ - 9447473387, ഡോ.മഹേഷ് - 9447062121.