ചേർത്തല: പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ബിഎഡ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൾസ് ഓക്സിമീറ്റർ വാങ്ങി നൽകി. മുഹമ്മ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ആശാവർക്കർ അജിതയ്ക്ക് വിദ്യാർത്ഥികളുടെ പ്രതിനിധിയായി ദിവ്യാലാൽ പൾസ് ഓക്സീമീറ്റർ കൈമാറി. പഞ്ചായത്തംഗം ടി.സി.മഹീധരൻ,കാർത്തിക എന്നിവർ പങ്കെടുത്തു.