a


മാവേലിക്കര: കൊവിഡ് ബാധിച്ച് മകൻ മരിച്ചതിന് പിന്നാലെ, ന്യൂറോ സംബന്ധമായ അസുഖത്തി​നു ചി​കി​ത്സയി​ലായി​രുന്ന അച്ഛനും യാത്രയായി​.

ചെട്ടികുളങ്ങര കൈതവടക്ക് വാഴപ്പള്ളിൽ കിഴക്കതിൽ രഞ്ജിത്ത് കൃഷ്ണൻ (35) വെള്ളിയാഴ്ചയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആദ്യം മുളക്കുഴ സെഞ്ച്വറി സി.എഫ്.എൽ.ടി.സിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: സൗമ്യ. മക്കൾ: ഋത്വികൃഷ്ണ, സാത്വി കൃഷ്ണ.

ന്യൂറോ സംബന്ധമായ അസുഖ ബാധിതനായിരുന്ന അച്ഛൻ രാധാകൃഷ്ണൻ നായർ (65) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെയാണ് മരിച്ചത്. ഭാര്യ: സുജാത. മറ്റൊരു മകൻ: സഞ്ജിത്ത്കൃഷ്ണൻ. ഇരുവരുടേയും സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും.