തുറവൂർ: എസ്.എൻ.ഡി.പി.യോഗം വളമംഗലം മദ്ധ്യം 1208-ാം നമ്പർ ശാഖയുടെ കീഴിലുള്ള കുമ്മംപള്ളി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു പണം കവർന്നു.കഴിഞ്ഞ ദിവസം രാവിലെയാണ് മോഷണ വിവരമറിയുന്നത്. സംഭവത്തിൽ ശാഖയിലെ 912-ാം നമ്പർ യൂത്ത് മൂവ്മെന്റ് കമ്മിറ്റി പ്രതിഷേധിച്ചു. മോഷ്ടാക്കളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു