ചാരുംമൂട്: ചാറ്റൽ മഴയിൽപ്പോലും മുറ്റത്ത് വെള്ളക്കെട്ടാവുന്ന നൂറനാട് പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ അനുഭവിക്കുന്നത് വല്ലാത്ത ദുരിതം.
അടുത്തിടെ സ്റ്റേഷന്റെ മതിലിനും നിലവിലെ കെട്ടിടത്തിനും ചെറിയ പരിഷ്കാരം വരുത്തിയിരുന്നെങ്കിലും വെള്ളം ഒഴുകി മാറാനുള്ള സംവിധാനം ഒരുക്കിയില്ല. പൊലീസ് ഉദ്യോഗസ്ഥർക്കും പരാതിയും മറ്റ് ആവശ്യങ്ങളുമായി വരുന്ന നാട്ടുകാർക്കും വെള്ളക്കെട്ട് ദുരിതമാകുന്നു. അധികം വൈകാതെ കാലവർഷം എത്തും. തോരാത്ത ഒരു മഴ മതി സ്റ്റേഷൻ പരിസരം മൊത്തം മുങ്ങാൻ. മുറ്റം ടൈൽ പാകിയാൽ വെള്ളത്തിന്റെ ഒഴുക്ക് ഓടയിലേക്ക് തിരിച്ചുവിടാൻ സാധിക്കും. മഴക്കാലം തുടങ്ങുന്നതിനു മുമ്പായി ടൈൽ പാകിക്കിട്ടിയാൽ ആശ്വാമാകുമായിരുന്നു എന്നാണ് പൊലീസുകാരുടെ ആത്മഗതം.