ആലപ്പുഴ: കൊവിഡ് പ്രതിരോധത്തി​ന്റെ ഭാഗമായി​ ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ ധൂപസന്ധ്യ നടന്നു. ഒരേ ദിവസം ഒരേ സമയം നഗരവാസികൾ വീടുകളിലി​രുന്ന് പിന്തുണ പ്രഖ്യാപിച്ചു പരിപാടിയിൽ അണിനിരന്നു. എ.എം. ആരിഫ് എം.പി, നിയുക്ത ആലപ്പുഴ എം.എൽ.എ പി.പി. ചിത്തരഞ്ജൻ, നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷരായ കെ.ബാബു, ബീനാ രമേശ്, ആർ. വിനീത, ബിന്ദുതോമസ്, പ്രതിപക്ഷ നേതാവ് ഇല്ലിക്കൽ കുഞ്ഞുമോൻ, വിവിധ കക്ഷി നേതാക്കൾ, നഗരസഭ കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ, രാഷ്‌ടീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഉൾപ്പടെയുള്ള പരിപാടിയുടെ ഭാഗമായി .