a

മാവേലിക്കര: ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുപോകും വഴി മരിച്ചു. ചെട്ടികുളങ്ങര പേള അറയ്ക്കൽ വടക്കതിൽ പൗർർണമിയിൽ തിരുവല്ല തുകലശേരി സി.എസ്.ഐ ബധിരവിദ്യാലയം റിട്ട.അദ്ധ്യാപകൻ ടി.വേണുഗോപാലിന്റെ മകൻ വിമൽ എം.വേണുഗോപാൽ (വിച്ചു-24) ആണ് മരിച്ചത്. ഇന്നലെ രാവിലെ കരിപ്പുഴ കൊച്ചുപാലത്തിന് സമീപമായിരുന്നു അപകടം. തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മ: മായാദേവി (ജി.എസ്.ടി വകുപ്പ്, മാവേലിക്കര). സഹോദരൻ: വിപിൻ എം.വേണുഗോപാൽ. സംസ്‌കാരം പിന്നീട്.