ചേർത്തല: കൊവിഡ് ദുരിതത്തിൽ ഉഴലുന്ന ലോകത്തിന് പ്രതീക്ഷയുടെ ആശ്വാസമേകാൻ മുഹമ്മ മദർ തെരേസ ഹൈസ്‌കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഗീത ആൽബം തയ്യാറാക്കുന്നു. ലോക നഴ്‌സസ് ദിനമായ 12നാണ് പുറത്തിറക്കുന്നത്. 25 ഓളം വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ ഇരുന്നാണ് 'ലോകം മുഴുവൻ സുഖം പകരാനായ് സ്‌നേഹ ദീപമേ മിഴി തുറക്കൂ' എന്ന ഗാനം ആലപിക്കുന്നത്. ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ,പഞ്ചായത്ത് ജീവനക്കാർ, പിന്നണി ഗായകരായ സുദീപ് കുമാർ, വൈക്കം വിജയലക്ഷ്മി, പുല്ലാങ്കുഴൽ വിദഗ്ദ്ധൻ രാജേഷ് ചേർത്തല എന്നിവരും ഗാനാലാപനത്തിൽ പങ്കാളികളാകും.