ചേർത്തല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ചേർത്തല നഗരസഭയിൽ വാർ റൂം തുറന്നു. വാർ റൂമിലെ കൺട്രോൾ റൂമിലും ഹെൽപ്പ് ഡെസ്കിലുമായി നഗരസഭയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിക്കും.

കൊവിഡ് ബാധിതർക്കുള്ള മാർഗ നിർദ്ദേശങ്ങൾ, പരിശോധനയ്ക്കും കൊവിഡ് ബാധിതരെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനുള്ള വാഹന സൗകര്യം എന്നിവ ഇവിടെ ക്രമീകരിക്കും. കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ടെലി മെഡിസിൻ സംവിധാനവുമുണ്ട്. ആയുർവേദ ഫിസിഷ്യൻ ഡോ.അരുൺ തിങ്കൾ,വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും, ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ഡോ. ജോസഫ് ജോസഫ് ബുധനാഴ്ചകളിലും ശിശുരോഗ വിദഗ്ദ്ധൻ ഡോ. പി.ആർ.സത്യൻ വ്യാഴാഴ്ചകളിലും (വൈകിട്ട് 4 മുതൽ ആറുവരെ) ഉണ്ടാകും. കൺട്രോൾ റൂം നമ്പർ:7012446844. ഹെൽപ്പ് ഡെസ്ക്: 9074996851.ടെലി കൗൺസിലിംഗ്: 8921996259.