അമ്പലപ്പുഴ: പുന്നപ്ര വയലാർ സമര സേനാനി പുന്നപ്ര കപ്പക്കട ജംഗ്ഷന് പടിഞ്ഞാറ് ഹനുമാൻ പറമ്പിൽ എച്ച്.കെ.ചക്രപാണിയുടെ മകൻ സി.ധനപാലൻ (59) കൊവിഡ് ബാധിച്ചു മരിച്ചു. വാട്ടർ അതോറിറ്റി റിട്ട.ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ് സ്മാനാണ്.രണ്ടു വർഷം മുൻപ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേഹം കൊവിഡ് ബാധിതനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മിനി. മകൾ: മേഘ ധനപാലൻ.സഹോദരങ്ങൾ: രേവമ്മ, ലൈല, ആശ.