ചേർത്തല: മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓക്‌സിജൻ സിലിണ്ടറുകൾ നൽകി ജില്ലാ റൈഫിൾ ക്ലബ്. ഓക്‌സിജൻ ചലഞ്ചിലൂടെ സമാഹരിച്ച അഞ്ചു സിലിണ്ടറുകളാണ് ക്ലബ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.ചേർത്തല റെഫിൾ ക്ലബ് ഓഫീസിന് സമീപം നടന്ന ചടങ്ങിൽ നിയുക്ത എം.എൽ.എ മാരായ പി. പ്രസാദും ദലീമ ജോജോയും ചേർന്ന് സിലിണ്ടറുകൾ ഏറ്റുവാങ്ങി. കൊവിഡിനെ പ്രതിരോധിക്കാൻ ഇനിയും സമാനമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് റൈഫിൾ അസോസിയേഷൻ സെക്രട്ടറി കിരൺ മാർഷൽ പറഞ്ഞു.വൈസ് പ്രസിഡന്റ് എ.സി.ശാന്തകുമാർ, എ.സി.വിനോദ്കുമാർ, പി.മഹാദേവൻ, എസ്.ജോയ്, ഡോ.ടീനആന്റണി, വി.കെ.ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.