മുതുകുളം:ചിങ്ങോലി യുവജന സമാജം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലോക മാതൃദിനാചരണത്തിന്റെ ഭാഗമായി, 90 വയസ് കഴിഞ്ഞ അമ്മമാരെ കൊവിഡ് പ്രതിരോധ സാമഗ്രികൾ അടങ്ങിയ കിറ്റ് നൽകി ആദരിച്ചു. ചിങ്ങോലി മകയിരത്തിൽ പി.ജി. ശ്രീദേവി അമ്മയ്ക്ക് മെഡിക്കൽ കിറ്റ് നൽകി സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ എക്സിക്യുട്ടീവ് കമ്മറ്റി അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.എ.കലാം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ആർ.കിരൺകുമാർ, അനീഷ് എസ്.ചേപ്പാട്, എൽ.അമ്പിളിദേവി, ഐശ്വര്യ തങ്കപ്പൻ, എസ്. ശ്രീകലാദേവി, എം.എൻ.നിതീഷ്, പി.എ.നാസിം, എസ്.രഞ്ജിത് കുമാർ, പി.സുകുമാരൻ, എസ്.ആനന്ദവല്ലി എന്നിവർ സംസാരിച്ചു.