a

മാവേലിക്കര: കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദമ്പതികൾ നാലു ദിവസത്തെ വ്യത്യാസത്തിൽ മരിച്ചു. മാവേലിക്കര പുതിയകാവ് മോടിയിൽ സി.പി.വർഗീസ് (82), ഭാര്യ ഏലിയാമ്മ (73) എന്നിവരാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മക്കൾ വിദേശത്താണ്. ഇരുവരും കൊവിഡ് ബാധിതരായ വിവരമറിഞ്ഞു പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പ്രവർത്തകർ ഇടപെട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. വർഗീസ് കഴിഞ്ഞ 5ന് മരിച്ചു. സംസ്കാരം നടത്തി. ഏലിയാമ്മ ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 9ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. മക്കൾ: ബിന്ദു വർഗീസ്, ബീന വർഗീസ്. മരുമക്കൾ: ബിജു ജോസ്, അജു ഈപ്പൻ.