ഹരിപ്പാട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളിച്ച സംഘത്തിന് പൊലീസ് വക ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം. മഹാദേവികാട് പുളിക്കീഴ് ജംഗ്ഷൻ തെക്ക് വശം ക്രിക്കറ്റ് കളിച്ച ഏഴു പേരെയാണ് തൃക്കുന്നപ്പുഴ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. സ്റ്റേഷനുസമീപം നടത്തുന്ന പൊലീസ് പരിശോധനയിൽ പങ്കെടുത്ത് മാസ്ക് ഉപയോഗിക്കുന്നതിന്റെയും സാമൂഹ്യ അകലം പാലിക്കുന്നതിന്റെയും ആവശ്യകത പറഞ്ഞുകൊടുത്ത് ആളുകളെ ബോധവത്കരിക്കുക എന്നതായിരുന്നു 'ശിക്ഷ'.