ഹരിപ്പാട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പണംവച്ച് ചീട്ട് കളിച്ചതിന് ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം എരിക്കാവ് സ്വദേശികളായ രതീഷ് (36), ഷിബു (34), അരുൺ (37), ഗിരീഷ്(40), ബാബുക്കുട്ടൻ (50), അനീഷ് (38) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മുണ്ടയിൽ ദേവീ ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. പട്രോളിംഗ് സംഘത്തിന് നാട്ടുകാർ വിവരം നൽകിയതനുസരിച്ചാണ് പരിശോധന നടത്തിയത്. ലോക്ക്ഡൗൺ ലംഘനം നടത്തിയതിനും പണംവച്ച് ചീട്ട് കളിച്ചതിനും ഇവർക്കെതിരെ കേസെടുത്തു.