ചേർത്തല: വാരനാട് ദേവീക്ഷേത്രത്തിൽ 16 വരെ ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ഈ ദിവസങ്ങളിൽ രാവിലെ ആറിന് നട തുറന്ന് 9ന് അടയ്ക്കും. വൈകിട്ട് 5ന് നട തുറന്ന് 6.30ന് അടയ്ക്കും. വഴിപാടുകൾ നടത്തുന്നതിന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക്: 85938 82269, 94470 13806.