ആലപ്പുഴ:കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളിലും ആറു നഗരസഭകളിലെ കോൾ സെന്ററുകളുടെ പ്രവർത്തനങ്ങൾക്കായി നിയമിച്ചിട്ടുള്ള കൊവിഡ് ബ്രിഗേഡ് സന്നദ്ധ പ്രവർത്തകരുടെ റിപോർട്ടിംഗിന് വേണ്ടിയുള്ള 'കൊവിഡ് ബ്രിഗേഡ് ആലപ്പുഴ' എന്ന ആപ്പ്ളിക്കേഷൻ കളക്ടർ എ.അലക്സാണ്ടർ സ്വിച്ച് ഓൺ ചെയ്തു.

ജില്ലാ തലത്തിൽ കൊവിഡ് ബ്രിഗേഡിയേഴ്സിന്റെ ചുമതലയുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസിറുടെ നേതൃത്വത്തിൽ കൊവിഡ് ബ്രിഗേഡിയേഴ്സിലെ സാങ്കേതിക വിദഗ്ദ്ധരും എ.ഡി.ആർ.എഫ് കോ ഓർഡിനേറ്റർമാരുമായ
യദു കൃഷ്ണൻ, നിജു നിസാർ എന്നിവർ ചേർന്നാണ് ആപ്ലിക്കേഷൻ രൂപകല്പന ചെയ്തത്. ജില്ലയിലുള്ള ആയിരത്തിലധികം സന്നദ്ധ സേന പ്രവർത്തകർ ദിനംപ്രതി നടത്തുന്ന സേവന പ്രവർത്തനങ്ങൾ ആപ്ലിക്കേഷനിൽ രേഖപ്പെടുത്താം. എല്ലാ പഞ്ചായത്തുകളിലേയും നഗരകളിലേയും റിപ്പോർട്ടിംഗ് ഓഫീസർക്ക് യഥാസമയം ഈ ഡാറ്റ ഉപയോഗിച്ച് ക്വാറന്റൈനിൽ ഇരിക്കുന്നവർക്കും കൊവിഡ് രോഗികൾക്കും വയോ ജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഉടനടി സഹായം എത്തിക്കാൻ സാധിക്കും. ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ.എബീൻ, കൊവിഡ് ബ്രിഗേഡ് കോ ഓർഡിനേറ്ററും എ.ഡി.ആർ.എഫ് പ്രോഗ്രാം കോ ഓർഡിനേറ്ററുമായ നിജു നിസാർ എന്നിവർ പങ്കെടുത്തു.