മുതുകുളം: പൈപ്പ് തകർന്ന് കുടിവെള്ളം പാഴായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. പുല്ലുകുളങ്ങര -കൊച്ചിയുടെ ജെട്ടി റോഡിൽ കളരിക്കൽ ജംഗ്ഷനിലാണ് മൂന്ന് ആഴ്ചയിലധികമായി ശുദ്ധജലം പാഴാകുന്നത്. കണ്ടല്ലൂർ പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ അവസ്ഥ. റോഡിലേക്ക് വെള്ളം ഒഴുകുന്നത് യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നുണ്ട്. ശുദ്ധജലം പാഴാകുന്ന വിവരം വാട്ടർ അതോറിട്ടി അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.