photo
ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ സമ്പൂർണ ശുചീകരണ അണുനശീകരണ കാമ്പയിൻ നിയുക്ത എം.എൽ.എ പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: കൊവിഡ് വ്യാപനം രൂക്ഷമായ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ശുചീകരണ അണുനശീകരണ കാമ്പയിൻ നടത്തി.വാർഡുതല ജാഗ്രതാസമിതി, ആരോഗ്യസേന, യുവജനസംഘടനകൾ, ക്ലബ്ബുകൾ, മത സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം. പൊതു ഇടങ്ങളും പാതകളും ശുചീകരിച്ച് അണുനശീകരണം നടത്തി.

ഗ്രാമപഞ്ചായത്തിന്റെ ആഹ്വാനപ്രകാരം വീടുകളിലും കുടുംബാംഗങ്ങൾ ശുചീകരണം നടത്തി. നിയുക്ത എം.എൽ.എ പി. പ്രസാദ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്.പത്മം, രജനിദാസപ്പൻ, റോയ്‌മോൻ, സെക്രട്ടറി എസ്.ഷാജി,ബാബു പള്ളേക്കാട്, ബി.സലിം, മോഹനൻ കുണ്ടൂർ, ജി.ദുർഗാദാസ് തുടങ്ങിയവർ പങ്കെടുത്തു.