ചാരുംമൂട്: വീരമൃത്യു വരിച്ച ധീരജവാൻ താമരക്കുളം ചത്തിയറ രാജ്ഭവനത്തിൽ കെ.രാജന്റെ 20-ാമത് അനുസ്മരണം മാതൃവിദ്യാലയമായ ചത്തിയറ വി.എച്ച്.എസ്.എസിൽ നടന്നു. ബി.എസ്.എഫിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച വീരമൃത്യു സ്മൃതി ഫലകത്തിൽ പുഷ്പാർച്ചയ്ക്കു ശേഷം പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി എസ്.ജമാൽ അനുസ്മരണ പ്രഭാഷണം നടത്തി. അദ്ധ്യാപകരായ കെ.എൻ.അശോക് കുമാർ, രാമചന്ദ്രക്കുറുപ്പ്, ധീരജവാന്റെ ഭാര്യ കൃഷ്ണകുമാരി,സഹോദരൻ കെ.അജയൻ, മക്കൾ,കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.