മാവേലിക്കര: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ സംഭാവന നൽകി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ നിയുക്ത എം.എൽ.എ എം.എസ്. അരുൺകുമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസിൽ നിന്നു ചെക്ക് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ടി.സുകുമാരി തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി.കെ. പ്രസാദ്, അനിൽ എസ്. അമ്പിളി, ഷീല രവീന്ദ്രനുണ്ണിത്താൻ, ഷീല, അഡ്വ.ആർ.ശ്രീനാഥ്, ആർ.അജയൻ, പ്രദീപ്, സിനു വർഗ്ഗീസ്, മനുഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം ജി.ആതിര, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.