ചേർത്തല: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ വീട്ടുവളപ്പിൽ കൃഷി നടത്താൻ താത്പര്യമുള്ളവർക്ക് സഹായമൊരുക്കി കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക്. പച്ചക്കറി തൈകളും വിവിധതരം വിത്തുകളും ജൈവ വളങ്ങളും കീടനാശിനികളും ആവശ്യക്കാരിലെത്തിച്ച് കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കാനാണ് 'ഹരിതകം' എന്ന പേരിൽ പദ്ധതിയൊരുക്കിയിരിക്കുന്നത്. കാർഷികവൃത്തിക്കുള്ള ജോലിക്കാരെയും നൽകാനുള്ള ആലോചനയിലാണ് ബാങ്ക്. കർഷക സേവന കേന്ദ്രം മുഖേന തിരിച്ചറിയൽ കാർഡുള്ള തൊഴിലാളികളെ ഇതിനായി വിനിയോഗിക്കും. ബാങ്കിന്റെ കീഴിലുള്ള നഴ്‌സറിയിൽ നിന്ന് പൂച്ചെടികളും കോപ്പ് മാർട്ടിൽ നിന്ന് നാടൻ പച്ചക്കറികളും പലചരക്ക് സാധനങ്ങളും
ഇഷ്ടാനുസരണം വീടുകളിൽ എത്തിക്കുന്നതും പദ്ധതിയിലുണ്ട്. ഫോൺ: 9400449296