ആലപ്പുഴ: കൊവിഡ് വാക്സിൻ ചലഞ്ചുമായി ബന്ധപ്പെട്ട് ആലപ്പുഴ ഗവ. സർവന്റ്സ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകി. നിയുക്ത അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം ബാങ്ക് പ്രസിഡന്റ് അരുൺകുമാറിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, ബാങ്ക് വൈസ് പ്രസിഡന്റ് എസ്. പ്രദീപ്, ഭരണസമിതി അംഗങ്ങളായ സതീഷ് കൃഷ്ണ, ഡി. ബാബുരാജ്, ബാങ്ക് സെക്രട്ടറി ആർ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. ബാങ്കിന്റെ വണ്ടാനത്തുള്ള നീതി മെഡിക്കൽ സ്റ്റോർ വഴി മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയുമുണ്ട്. ഫോൺ: 9895511458, 9446092290, 9656995464, 8848224838