photo
കാറ്റിലും മഴയിലും വയലാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കുമാരന്റെ വീടിന് മുകളിലേയ്ക്ക് വീണ ആഞ്ഞിലി മരം വെട്ടി നീക്കുന്നു

ചേർത്തല: കഴിഞ്ഞ ദിവസമുണ്ടായ കാ​റ്റിലും മഴയിലും വയലാർ പഞ്ചായത്തിൽ പരക്കെ നാശനഷ്ടം. ഒരു വീട് പൂർണമായി തകർന്നു. വയലാർ പഞ്ചായത്ത് രണ്ടാം വാർഡിൽ വാഴത്തറയിൽ കുമാരന്റെ രണ്ട് മുറിയും അടുക്കളയുമുള്ള ഓടിട്ട വീടാണ് സമീപത്തെ ആഞ്ഞിലി മരം കടപുഴകി വീണ് പൂർണമായി തകർന്നത്. മരം വെട്ടി നീക്കിയ ശേഷം വീടിന് സമീപത്തായി ഷീറ്റുമേഞ്ഞ താത്കാലിക ഷെഡ് വാർഡ് മെമ്പർ ബിനീഷിന്റെ നേതൃത്വത്തിൽ 9 മണിക്കൂറിനുള്ളിൽ നിർമ്മിച്ചു നൽകി. പ്രദേശവാസികളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. മുണ്ടായ്ക്കൽ ജയേഷിന്റെ വീടിന്റെ അടുക്കളഭാഗവും മരം വീണ് തകർന്നു.