മാവേലിക്കര: നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 7 വാർഡുകൾ വീതം 4 കേന്ദ്രങ്ങളിലായി നടത്തുന്ന സെക്കൻഡ് ഡോസ് വാക്സിനേഷന്റെ രണ്ടാംഘട്ടം ഇന്ന് ഗവ. ടി.ടി.ഐയിൽ നടക്കും. മാർച്ച്‌ 20ന് മുമ്പ് ആദ്യ ഡോസ് വാക്സിൻ എടുത്തവർക്കാണ് രണ്ടാം ഡോസ് നൽകുന്നത്. പ്രായം, രോഗം എന്നീ പരിഗണനകൾ അനുസരിച്ച് ഒരു വാർഡിലെ 20 പേർക്ക് വീതം കോവിഷീൽഡ് വാക്സിൻ നൽകും. ഓരോ വാർഡിനും പ്രത്യകം ക്രമീകരിച്ചിരിക്കുന്ന സമയത്തു മാത്രമാണ് വാക്സിൻ നൽകുന്നത്. വാർഡ് 10ന് രാവിലെ 10 മുതൽ10.30 വരെ, വാർഡ് 14ന് 10.30-11, വാർഡ് 20ന് 11-11.30, വാർഡ് 21ന് 11.30-12, വാർഡ്‌ 22ന് 12-12.30, വാർഡ്‌ 23ന് 12.30-1, വാർഡ്‌ 24ന് 1-1.30 വരെയാണ് വാക്സിൻ നൽകുന്നത്.