ചേർത്തല: എസ്.എൻ.ഡി.പി യോഗളിന്റെ 114-ാമത് വാർഷികത്തിൽ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന ഔദ്യോഗിക പാനലിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് മൂവ്‌മെന്റ് ചേർത്തല യൂണിയൻ പ്രമേയം പാസാക്കി. കൊവിൺിന്റെ രണ്ടാംഘട്ടത്തിൽ എല്ലാ കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ സർക്കാർ ആശുപത്രികളിലെ ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്താനും ശാഖകളിലെ രോഗബാധിത കുടുംബങ്ങൾക്കായി ആശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്യം കൊടുക്കുന്നതിനും തീരുമാനിച്ചു.
ഗൂഗിൾ മീറ്റിലുടെ നടന്ന യോഗത്തിൽ പ്രസിഡന്റ് ജെ.പി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അജയൻ പറയകാട് പ്രമേയം അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി വി.എൻ. ബാബു, ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ, കേന്ദ്രസമിതി അംഗം കെ.എ. മണിലാൽ എന്നിവർ നിരീക്ഷകരായിരുന്നു. കേന്ദ്രസമിതി അംഗങ്ങളായ രാജേഷ് വയലാർ, മിലൻസ് മനോജ്, ബൈജു ഗോകുലം, ജില്ല വൈസ് പ്രസിഡന്റ് ഷിബു വയലാർ,യൂണിയൻ സമിതി വൈസ് പ്രസിഡന്റ് സജേഷ് നന്ത്യാട്ട്, ജോയിന്റ് സെക്രട്ടറിമാരായ റജി പുത്തൻചന്ത, ഷിജു പെരുമ്പളം, കൗൺസിലംഗങ്ങളായ പ്രിൻസ് മോൻ, ശ്യാംകുമാർ, മിനേഷ്, ശ്രീകാന്ത്, ഷാബുഗോപാൽ, മനുലാൽ, രതീഷ് കോലോത്തുവെളി എന്നിവർ സംസാരിച്ചു.യൂണിയൻ സമിതി വൈസ് പ്രസിഡന്റ് അഖിൽ അപ്പുക്കുട്ടൻ നന്ദി പറഞ്ഞു.