ramani

തുറവൂർ: കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ താമല്ലൂർ മണിക്കുട്ടന്റെ ഭാര്യ രമണി (55) ആണ് മരിച്ചത്. കഴിഞ്ഞ 4നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ 3.30നു മരിച്ചു. മക്കൾ: രഞ്ജിത്ത്,രഞ്ജിത. മരുമക്കൾ: സജിത,മനോജ്.