tv-r
തുറവൂർ താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ കിടക്കുന്ന ആംബുലൻസ്

തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിക്കു വേണ്ടി, മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് 33 ലക്ഷം മുടക്കി വാങ്ങിയ ആംബുലൻസ് രജിസ്ട്രഷൻ നടപടികൾ പൂർത്തിയാവാത്തതിനാൽ ആശുപത്രി വളപ്പിൽ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ.

വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസാണിത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഫ്ളാഗ് ഒഫ്. കൊവിഡ് രോഗികൾ ഉൾപ്പെടെയുള്ളവർ ആംബുലൻസ് സേവനത്തിനായി നട്ടം തിരിയുമ്പോഴാണ് ആശുപത്രി കോമ്പൗണ്ടിൽ പുതിയ ആംബുലൻസ് ഒരു പ്രയോജനവുമില്ലാതെ കിടക്കുന്നത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുളളതാണ് തുറവുർ താലൂക്ക് ആശുപത്രി.