എടത്വ: സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെ, ആശുപത്രി ചെലവ് താങ്ങാനാവാതെ ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയ ആരോഗ്യപ്രവർത്തകൻ മരണത്തിനു കീഴടങ്ങി. തലവടി പുത്തൻപറമ്പിൻ പി.കെ. ശ്രീധരന്റേയും, പൊന്നമ്മയുടെയും മകൻ പി.എസ്. മനോജ് കുമാർ (42) ആണ് മരിച്ചത്. മാന്നാർ ഇ.എസ്.ഐ ആശുപത്രിയിലെ അറ്റൻഡർ ഗ്രേഡ് രണ്ട് ജീവനക്കാരനായ മനോജ് കുമാർ രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. മാതാവ് പൊന്നമ്മയും കൊവിഡ് ചികിത്സയിലാണ്. മനോജ് അവിവാഹിതനാണ്. സഹോദരങ്ങൾ: പി.എസ്. വിനോദ്, ആശകുമാരി.