ചേർത്തല: കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംസ്കരിച്ചു. മുഹമ്മ മദർ തെരേസ ഹൈസ്കൂളിനു സമീപം പരേതനായ വിശ്വംഭരന്റെ ഭാര്യ അംബുജാക്ഷിയുടെ (70) മൃതദേഹമാണ് പി.പി.ഇ കിറ്റ് ധരിച്ചെത്തിയ പ്രവർത്തകർ സംസ്കരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അംബുജാക്ഷി ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്കാരം കൊവിഡ് മാനദണ്ഡം പാലിച്ച് വീട്ടുവളപ്പിൽ നടത്തുകയായിരുന്നു. മക്കൾ: സുജാത, പരേതനായ സുധാകരൻ. മരുമക്കൾ: ഇന്ദിര,വിജയൻ .