ചേർത്തല: കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ സംസ്‌കരിച്ചു. മുഹമ്മ മദർ തെരേസ ഹൈസ്‌കൂളിനു സമീപം പരേതനായ വിശ്വംഭരന്റെ ഭാര്യ അംബുജാക്ഷിയുടെ (70) മൃതദേഹമാണ് പി.പി.ഇ കി​റ്റ് ധരിച്ചെത്തിയ പ്രവർത്തകർ സംസ്‌കരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അംബുജാക്ഷി ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്‌കാരം കൊവിഡ് മാനദണ്ഡം പാലിച്ച് വീട്ടുവളപ്പിൽ നടത്തുകയായിരുന്നു. മക്കൾ: സുജാത, പരേതനായ സുധാകരൻ. മരുമക്കൾ: ഇന്ദിര,വിജയൻ .