ചേർത്തല: കൊവിഡ് രണ്ടാം വരവിനെ പ്രതിരോധിക്കാൻ വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വയലാറിൽ ആരംഭിച്ച അണുനശീകരണ പ്രവർത്തനങ്ങൾ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വി.എൻ. അജയൻ ഉദ്ഘാടനം ചെയ്തു. എൻ.പി. വിമൽ, എ.കെ. ഷെരീഫ്, ടെറിൻ, അഖിൽ, കണ്ണൻ കീക്കര തുടങ്ങിയവർ നേതൃത്വം നൽകി. എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തിലാണ് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പട്ടണക്കാട്, വെട്ടയ്ക്കൽ, അർത്തുങ്കൽ എന്നിവിടങ്ങളിലും അണുനശീകരണം നടത്തി. സേവനം ആവശ്യമുള്ളവർ യൂത്ത് കോൺഗ്രസ് ഹെല്പ് ലൈനുമായി ബന്ധപ്പെടണമെന്ന് വി.എൻ. അജയനും എൻ.പി. വിമലും അറിയിച്ചു.