ഹരിപ്പാട്: കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയിലെ ജീവനക്കാർക്ക് കൊവിഡ് വാക്സിൻ നൽകുന്നതിൽ മുൻഗണന അനുവദിക്കണമെന്ന് കേരള കോ ഓപ്പറേറ്റിവ് എംപ്ളോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു,
സർക്കാർ നിർദ്ദേശപ്രകാരം സാമൂഹ്യ സുരക്ഷാപെൻഷൻ ഭവനങ്ങളിൽ നേരിട്ടെത്തി വിതരണം ചെയ്യുകയും പ്രതിദിന നിക്ഷേപം, വായ്പ കളക്ഷൻ, എന്നിവയിലൂടെയും സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട് സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുകയുമാണ് ഈ മേഖലയിലെ ജീവനക്കാർ. ഒന്നരവർഷത്തിനുള്ളിൽ നിരവധി സഹകരണ ജീവനക്കാർ കൊവിഡ് ബാധിതരാകുകയും ചിലർ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വാക്സിൻ നൽകുന്നതിൽ മുൻഗണന വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് സംഘടനാഭാരവാഹികൾ അറിയിച്ചു.