ഹരിപ്പാട്: ചില്ലറ വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യം പിടികൂടി. ഒരാൾ അറസ്റ്റിൽ. ചേപ്പാട് കാണിച്ച നെല്ലൂർ ശങ്കർ നിവാസ് ഷിജു (47) ആണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് വീട്ടിലെ കട്ടിലിന് അടിയിൽ സൂക്ഷിച്ചിരുന്ന മദ്യം പിടികൂടിയത്.