അമ്പലപ്പുഴ: സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ലോക നഴ്സസ് ദിനം സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ കൊവിഡിനെതിരെ പ്രതിജ്ഞാ ദിനമായി കേരള ഗവ. നഴ്സസ് യൂണിയൻ ആചരിച്ചു. ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിയിച്ചായിരുന്നു ദിനാചരണം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ രാവിലെ 10ന് നടന്നു. കൊവിഡ് പ്രതിരോധത്തിന് കേരളത്തിലെ മുഴുവൻ നഴ്സുമാരും ഒറ്റക്കെട്ടായി അണിനിരക്കുമെന്നും തുച്ഛമായ ശമ്പളം മാത്രം നഴ്സുമാർക്ക് നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് കെ.ഡി. മേരിയും ജനറൽ സെക്രട്ടറി കെ.എസ്. സന്തോഷും ആവശ്യപ്പെട്ടു.