മാവേലിക്കര:കൊവിഡ് വ്യാപന സാഹചര്യത്തിൽ ഇ.എസ്‌.ഐ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ഇ.എസ്‌.ഐ കോർപറേഷൻ ഡയറക്ടർ ജനറൽ മുഖ് മീത് ഭാട്ടിയക്ക് കത്ത് നൽകി. ഇ.എസ്‌.ഐയുടെ എഴുകോൺ, കൊല്ലം ആശ്രാമം ആശുപത്രികളിൽ ഓക്സിജൻ ബെഡ്ഡുകളുടെ എണ്ണം വർധിപ്പിക്കുക, ആംബുലൻസ് വാഹനങ്ങൾ സജ്ജമാക്കുക, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ, പൾസ് ഓക്സിമീറ്റർ, പി.പി.ഇ കിറ്റുകൾ, കയ്യുറകൾ, എൻ 95 മാസ്കുകൾ, മറ്റുപകരണങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തുക, ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കുക എന്നീ ആവശ്യങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.