ചേർത്തല: വിപ്ലവ താരകം വിട പറയുമ്പോൾ നഷ്ടമായത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ധീരവനിതയെയാണെന്ന് എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘം സെക്രട്ടറിയും ബി.ഡി.ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ അഡ്വ.സംഗീതാ വിശ്വനാഥ് അനുസ്മരിച്ചു. രാഷ്ട്രീയ ജീവിതത്തിൽ സ്ത്രീകൾക്ക് എന്നും അനുകരിക്കാവുന്നതാണ് ആ പോരാട്ടവീര്യവും ചങ്കൂ​റ്റവുമെന്ന് സംഗീത പറഞ്ഞു.