gopakumar
പ്രതിരോധ സാമിഗ്രികളും അടങ്ങിയ കിറ്റ്‌ കൊവിഡ് ബ്രിഗേഡിയറും, ട്രസ്റ്റ് പ്രസിഡന്റും എടത്വാ രാധാ ജൂവലറി ഉടമയുമായ കെ.ആർ.ഗോപകുമാറിൽ നിന്നും എസ്.ഐ ശ്യാം നിവാസ് ഏറ്റുവാങ്ങുന്നു

കുട്ടനാട്: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ എടത്വാ പൊലീസിന് തുണയായി സി.എൻ. രാജപ്പൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്. പൊലീസുകാരുടെ സുരക്ഷയ്ക്കായി സാനിട്ടൈസർ, എൻ 95 മാസ്‌ക് തുടങ്ങിയ പ്രതിരോധ സാമിഗ്രികൾ അടങ്ങിയ കിറ്റ്‌ ഭാരവാഹികൾ സ്റ്റേഷനിലെത്തിച്ചു നൽകി. കൊവിഡ് ബ്രിഗേഡിയറും ട്രസ്റ്റ് പ്രസിഡന്റും എടത്വ രാധാ ജൂവലറി ഉടമയുമായ കെ.ആർ.ഗോപകുമാറിൽ നിന്നു എസ്.ഐ ശ്യാം നിവാസ് കിറ്റ് ഏറ്റുവാങ്ങി. എ.എസ്.ഐ സോബി ചാക്കോ, ബാബു വിജയനാഥ്, എസ്.സി.പി ഒ.ഗോപൻ, സി.പി.ഒ വിഷ്ണു ശ്യാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.