മാവേലിക്കര: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ മാവേലിക്കര നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രധാനപ്പെട്ട സർക്കാർ ആശുപ്രതികളിൽ ഓക്സിജൻ പ്ലാന്റുകൾ അടിയന്തിരമായി സ്ഥാപിക്കാനുള്ള നടപടികൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ.ഹർഷ് വർദ്ധന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി കത്ത് നൽകി. ചങ്ങനാശ്ശേരി ഗവൺമെൻറ് ജനറൽ ഹോസ്പിറ്റൽ, മാവേലിക്കര ജില്ലാ ഹോസ്പിറ്റൽ, കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അടിയന്തിരമമായി ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനായുള്ള നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.