മുതുകുളം: ചിങ്ങോലി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ജാഗ്രതാ സമിതിക്ക് ഹരിപ്പാട് നിയുക്ത എം.എൽ.എ രമേശ് ചെന്നിത്തല അനുവദിച്ചു നൽകിയ പി.പി.ഇ കിറ്റും കൊവിഡ് പ്രതിരോധ സാമഗ്രികളും ചിങ്ങോലി ഗ്രാമപഞ്ചായത്ത് കൺട്രോൾ റൂമിൽ നടന്ന ചടങ്ങിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.സജിനിക്ക് കൈമാറി.ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പത്മശ്രീ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് എസ്.ചേപ്പാട്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ രഞ്ജിത്ത് ചിങ്ങോലി, ഗ്രാമ പഞ്ചായത്ത് അംഗം നിയാസ് കെ.എൻ, പ്രവീൺ എന്നിവർ സംസാരിച്ചു.