മാവേലിക്കര: കേരളീയ നവോത്‌ഥാന നായകരുടെ പിൻമുറക്കാരിയെന്ന് നിസംശയം പറയാവുന്ന മഹത് വ്യക്തിത്വമായിരുന്നു കെ.ആർ ഗൗരിഅമ്മയെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഫ്യൂഡൽ ജന്മിത്വത്തിന്റെ സ്വേച്ഛാധിപത്യവും കർഷകൻ അനുഭവിച്ചിരുന്ന നരക യാതനകളെയും തൂത്തെറിഞ്ഞ സാമൂഹികവിപ്ലവമായി മാറിയ ഭൂപരിഷ്കരണ നിയമം നടപ്പി​ലാക്കി​യ കെ.ആർ ഗൗരിയമ്മയെ എക്കാലവും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെയും മനസിൽ ജ്വലിച്ചുയരുന്ന ജ്വാലയായി നിലനിർത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു.