പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' കൊവിഡ് സമാശ്വാസ കാൾ സെന്റർ പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് അതിർത്തിയിലെ അഞ്ചു പഞ്ചായത്തിലുമായി കൊവിഡ് രോഗികൾക്കും ലോക്ക് ഡൗൺ പ്രതിസന്ധികൾ നേരിടുന്നവർക്കും ആശ്വാസം പകരുന്നതിനാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം നിയുക്ത എം.എൽ.എ ദെലീമ ജോജോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് അദ്ധ്യക്ഷനായി. ബി.ഡി.ഒ ബിജു സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് സ്മിതാ ദേവാനന്ദൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി.വിശ്വംഭരൻ, അഡ്വ. ആശ, ധന്യ സന്തോഷ്, സുധീഷ്, അഷറഫ് വെള്ളേഴത്ത്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രാജേഷ് വിവേകാനന്ദ, എൻ.കെ. ജനാർദ്ദനൻ, അഡ്വ.ജയശ്രീ ബിജു എന്നിവർ പങ്കെടുത്തു. കൊവിഡ് ബാധിതർക്കും മറ്റ് അസുഖമുള്ളവർക്കും ബ്ലോക്കിൽ പ്രത്യേകം തയ്യാറാക്കിയ സെന്ററിൽ ടെലി മെഡിസിനും മറ്റു സഹായങ്ങളും നൽകും. എന്ന നമ്പറുകളിൽ വിളിക്കാം.