ചേർത്തല: ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി 24 മണിക്കൂർ ആംബുലൻസ് സേവനം ആരംഭിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.ഡി.ഷിമ്മി, അംഗം കെ.പി വിനോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്.പത്മം,പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. സൂര്യദാസ്, കെ.രാജഗോപാൽ,റോയ്മോൻ, പഞ്ചായത്ത് സെക്രട്ടറി എസ്.ഷാജി, ജാഗ്രതാ സമിതി അംഗങ്ങളായ ബി. സലിം, മോഹനൻ കണ്ടൂർ തുടങ്ങിയവർ പങ്കെടുത്തു.