മാവേലിക്കര: കൊവിഡ് പ്രതിരോധത്തിൽ ഉൗർജി​ത നടപടി​കളുമായി​ മാവേലിക്കര നഗരസഭ. നഗരസഭാ ലൈബ്രറി കെട്ടിടത്തിൽ വാക്സിനേഷൻ രജിസ്ട്രേഷൻ സെന്റർ തുടങ്ങി. 4 ദിവസങ്ങളിലായി ആയിരത്തോളം രജിസ്ട്രേഷൻ നടത്തി​, 600 ഓളം വാക്സിനേഷൻ നൽകുകയും ചെയ്തു. നഗരസഭയിൽ വാർറൂം, കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കുകയും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു
ഡോമിസിലിയറി കൊവിഡ് സെന്ററായി ബൈബിൾ കോളേജ് തീരുമാനിച്ചെങ്കിലും ഫണ്ട് ലഭിച്ചശേഷം പ്രവർത്തനം തുടങ്ങിയാൽ മതിയെന്ന കളക്ടറേറ്റ് നിർദേശത്തെ തുടർന്ന് പ്രവർത്തനം താത്കാകാലികമായി നിർത്തിവച്ചിരിക്കുകയാണ്. അംബേദ്കർ സാംസ്കാരിക നിലയത്തിൽ സി.എഫ്.എൽ.ടി​.സി സെന്റർ സൗകര്യം ഒരുക്കുന്നുണ്ട്. ഇതിന് വേണ്ട പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് നഗരസഭ മരാമത്ത് വിഭാഗത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വാർഡ് തലത്തിൽ കൊവിഡ് ജാഗ്രതാ സമിതികൾ രൂപീകരിച്ച് പ്രവർത്തനം നടത്തി വരികയാണ്.